Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroying World Order

ട്രംപിന്‍റെ അമേരിക്ക ലോകക്രമം തകർക്കുന്നു: ജർമൻ പ്രസിഡന്‍റ്

ബെ​​​ർ​​​ലി​​​ൻ: ട്രം​​​പി​​​ന്‍റെ കീ​​​ഴി​​​ലെ അ​​​മേ​​​രി​​​ക്ക ലോ​​​ക​​​ക്ര​​​മം ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​യി ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ങ്ക് വാ​​​ൾ​​​ട്ട​​​ർ സ്റ്റെ​​​യ്ൻ​​​മെ​​​യ​​​ർ.

ട്രം​​​പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​ത്. മാ​​​റി​​​യ ലോ​​​ക​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കും ബ്ര​​​സീ​​​ലി​​​നും വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​നാ​​​കും.

റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം ലോ​​​ക​​​ക്ര​​​മ​​​ത്തി​​​ന്‍റെ ഗ​​​തി​​​മാ​​​റ്റി​​​യ പ്ര​​​ധാ​​​ന സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ രീ​​​തി​​​ക​​​ൾ ഇ​​​തി​​​നു സ​​​മാ​​​ന​​​മാ​​​ണെ​​​ന്നും ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.

ഇ​​​ന്നു ​കാ​​​ണു​​​ന്ന ലോ​​​ക​​​ക്ര​​​മം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ വ​​​ൻ ത​​​ക​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്നു. മ​​​ന​​​സാ​​​ക്ഷി​​​യി​​​ല്ലാ​​​ത്ത​​​വ​​​ർ എ​​​ന്തും ചെ​​​യ്യു​​​ന്ന, ഒ​​​രു​​​പ​​​റ്റം വ​​​ൻ​​​ശ​​​ക്തി​​​ക​​​ൾ മു​​​ഴു​​​വ​​​ൻ ​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന കൊ​​​ള്ള​​​സ​​​ങ്കേ​​​ത​​​മാ​​​യി ലോ​​​കം മാ​​​റാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്.

യു​​​എ​​​സ്-​​​ചൈ​​​നാ മ​​​ത്സ​​​ര​​​ത്തി​​​നി​​​ട​​​യി​​​ൽ സ്വ​​​ന്തം പ​​​ര​​​മാ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള പ്രാ​​​യോ​​​ഗി​​​ക​​​ത കാ​​​ട്ടു​​​ന്ന ഇ​​​ന്ത്യ​​​യെ​​​യും ബ്ര​​​സീ​​​ലി​​​നെ​​​യും ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​ശംസിച്ചു.

ജ​​​ർ​​​മ​​​നി​​​യും യൂ​​​റോ​​​പ്പും ഇ​​​ന്ത്യ​​​യെ​​​യും ബ്ര​​​സീ​​​ലി​​​നെ​​​യും വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി കാ​​​ണു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. ബ്ര​​​സീ​​​ലി​​​നും കൂ​​​ടു​​​ത​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ല​​​ഭി​​​ച്ചാ​​​ലേ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ പോ​​​ലു​​​ള്ള ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up